പോലീസ് കളർ; ഇൻസിഗ്നിയ ധരിക്കാൻ അനുമതി
പുതുച്ചേരി: 'പ്രസിഡന്റ് ഓഫ് ഇന്ത്യയുടെ പോലീസ് കളർ' ലഭിച്ചതിന്റെ സ്മരണാർഥം പുതുച്ചേരി പോലീസിന് യൂണിഫോമിൽ പ്രത്യേക ഇൻസിഗ്നിയ ധരിക്കാൻ സർക്കാർ അനുമതി നൽകി. യൂണിഫോമിലെ നെഞ്ചിന്റെ വലതുഭാഗത്ത് നെയിം പ്ലേറ്റിന് മുകളിലായാണ് ഇൻസിഗ്നിയ ധരിക്കേണ്ടത്. ഇന്ത്യ റിസർവ് ബറ്റാലിയൻ, ഹോംഗാർഡ്സ് എന്നിവരുൾപ്പെടെ പുതുച്ചേരി പോലീസിലെ എല്ലാ വിഭാഗം ഉദ്യോഗസ്ഥർക്കും ഉത്തരവ് ബാധകമാണ്. ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ ഇൻസിഗ്നിയയുടെ മാതൃകയും വിശദാംശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്