ജവഹർ റസിഡന്റ്സ്: സ്നേഹാദരം നടത്തി

ജവഹർ റസിഡന്റ്സ്: സ്നേഹാദരം നടത്തി

ചെമ്പ്ര ജവഹർ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്നേഹാദരം പരിപാടി അഡ്വ:ടി.അശോക് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെയും സ്വച്ഛലയ വിദ്യാലയ അവാർഡ് കരസ്ഥമാക്കിയ ചെമ്പ്ര ഗവ.എൽ.പി സക്കൂളിലെ പ്രധാനാധ്യാപിക എ.വി.സിന്ധുവിനെയും ചടങ്ങിൽ വെച്ച് ആദരിച്ചു. പ്രസിഡന്റ് റീന അനിൽ അധ്യക്ഷത വഹിച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള വ്യക്തിത്വ വികസന സെമിനാറും നടന്നു. ഡോ: സുനിൽ കുമാർ പൊയിൽ, സുരേശൻ മാസ്റ്റർ സംസാരിച്ചു. ബാബു തിലകരാജ് സ്വാഗതവും ഉത്തമൻ തിട്ടയിൽ നന്ദിയും പറഞ്ഞു.