മാഹി ദന്തൽ കോളേജിൽ സൗജന്യമായി മോണ രോഗ നിർണയ ക്യാമ്പ്‌

ഓറൽ ഹൈജീൻ ദിനാചരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് 5 മുതൽ 12 വരെ മാഹി ദന്തൽ കോളേജിൽ സൗജന്യമായി മോണ രോഗ നിർണയ ക്യാമ്പ്‌ സംഘടിപ്പിക്കുമെന്ന് പ്രിൻസിപ്പൽ ഡോക്ടർ അനിൽ മേലത്ത് അറിയിച്ചു.  ഓറൽ ഹൈജിൻ ദിനാചരണത്തിന്റെ ഭാഗമായി മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസിസ് ആൻഡ് ഹോസ്പിറ്റലിലെ പെരിയഡോൺട്ടിക് സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് രോഗികൾക്കായി സൗജന്യ മോണരോഗനിർണയക്യാമ്പ് സംഘടപ്പിക്കുന്നത്

 ഓറൽ ഹൈജീൻ ദിനാചരണത്തോട നുബന്ധിച്ച് ഓഗസ്റ് 5 മുതൽ 12 വരെ രോഗികളുടെ സമഗ്രമായ സൗജന്യ മോണ രോഗനിർണയവും,കുറഞ്ഞ ചിലവിനുള്ള ചികിത്സയും, മോണരോഗനിവാരണമാർഗങ്ങൾ എന്നിവയെ കുറിച്ചുള്ള ബോധവത്കരണവും നൽകുന്നതാണ്.പ്രൊഫ. ഡോ.കെ സുബൈർ മോണ രോഗത്തെക്കുറിച്ച് വിശദീകരിച്ചു.