കർഷക ദിനാചരണം

ന്യൂ മാഹി : ന്യൂ മാഹി ഗ്രാമപഞ്ചായത്ത്, ന്യൂ മാഹി കൃഷിഭവൻ, പുന്നോൽ സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 1202  ആണ്ട് ചിങ്ങം 1(2026 ആഗസ്റ്റ്‌ 17) കർഷക ദിനം ആചരിക്കുന്നു. ഇതോടാനുബന്ധിച്ച് കർഷക അവാർഡിന് തെരഞ്ഞെടുക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. 
അപേക്ഷകൻ ന്യൂ മാഹി കൃഷിഭവൻ പരിധിയിൽ താമസക്കാരനും അഞ്ചു വർഷത്തിനുള്ളിൽ അവാർഡിന് പരിഗണിക്കാത്തവരുമായിരിക്കണം.
 മുതിർന്ന കർഷകൻ, കർഷക തൊഴിലാഴി, ജൈവ കർഷകൻ, വനിതാ കർഷക, വിദ്യാർത്ഥി കർഷക, എസ് സി /എസ് ടി വിഭാഗത്തിൽ ഉൾപ്പെടുന്ന കർഷകൻ എന്നീ വിഭാഗങ്ങളിലാണ് അപേക്ഷ ക്ഷണിക്കുന്നത്. വ്യക്തമായ പൂരിപ്പിച്ച അപേക്ഷ ഫോമുകൾ 10/08/2026  ഉച്ചക്ക് 3 മണിക്ക് മുൻപായി കൃഷിഭവനിൽ സമർപ്പിക്കേണ്ടതാണ്.
അപേക്ഷ ഫോമുകൾ കൃഷിഭവനിൽ നിന്നും ലഭിക്കുന്നതാണ്.