പൊത്തങ്ങാട്ട് രാഘവനെ അനുസ്മരിച്ചു
മാഹി: ഒൻപതാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊത്തങ്ങാട്ട് രാഘവന്റെ അനുസ്മരണ സമ്മേളനം ഈസ്റ്റ് പള്ളൂരിലെ ഐ.എൻ.ടി.യു.സി. ഓഫീസിൽ നടന്നു. മുൻ മാഹി എം.എൽ.എ. രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.
പദ്മലയം പദ്മനാഭൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. അംഗം രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
സ്പിന്നിംഗ് മിൽ മുൻ ജീവനക്കാരൻ, ഐ.എൻ.ടി.യു.സി. സ്പിന്നിംഗ് മിൽ സെക്രട്ടറി, മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം, സേവാദൾ ക്യാപ്റ്റൻ, നാടക-നാടൻ കലാരംഗത്തെ സജീവ പ്രവർത്തകൻ, സ്പിന്നിംഗ് മിൽ സാംസ്കാരിക കലാസമിതിയുടെ പ്രവർത്തകൻ എന്നീ നിലകളിൽ പൊത്തങ്ങാട്ട് രാഘവൻ നൽകിയ സേവനങ്ങൾ സമ്മേളനത്തിൽ അനുസ്മരിച്ചു. കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രം കമ്മിറ്റി അംഗം, മാഹി ശ്രീകൃഷ്ണ ക്ഷേത്രം ഭരണസമിതി അംഗം, ഈസ്റ്റ് പള്ളൂർ ഗാന്ധിമന്ദിരം കമ്മിറ്റി അംഗം എന്നീ നിലകളിലും അദ്ദേഹം നൽകിയ സംഭാവനകൾ അനുസ്മരണയോഗം ആദരപൂർവം സ്മരിച്ചു.
കെ. സുരേഷ് സ്വാഗതം പറഞ്ഞു. കെ. മോഹനൻ, പി.പി. വിനോദ്, കെ. ഹരീന്ദ്രൻ, എം. ശ്രീജയൻ, ശ്രീജേഷ് എം.കെ., കെ. രവീന്ദ്രൻ, ശോഭ പി.ടി.സി., ഭരതൻ ഒളവിലം, അൻസിൽ അരവിന്ദ്, കെ.ടി.കെ. ദാസൻ, കുഞ്ഞാലത് ദാമോദരൻ, ജനാർദനൻ കുനിയിൽ, അർജുൻദാസ് കെ.കെ., കെ.വി. ഹരീന്ദ്രൻ, ജിജേഷ് ചാമേരി എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. പി.വി. മധു നന്ദി പറഞ്ഞു.