കെ എസ് ഇ.ബി അഴിയൂർ സെക്ഷനിൽ പ്രത്യേക ഫീഡർ അനുവദിക്കും മന്ത്രി സണ്ണി ജോസഫ്

കെ എസ് ഇ.ബി അഴിയൂർ സെക്ഷനിൽ പ്രത്യേക ഫീഡർ അനുവദിക്കും മന്ത്രി സണ്ണി ജോസഫ്

അഴിയൂർ : വൈദ്യുതി മന്ത്രിയും കെ പി സി സി പ്രസിഡണ്ടുമായ അഡ്വ സണ്ണി ജോസഫ് മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ ചോമ്പാലിലെ വസതി സന്ദർശിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സന്ദർശനം. വൈദ്യുതി തടസ്സം മുലം നിരവധി പ്രശ്നങ്ങൾ നേരിടുന്ന കെ എസ് ഇ ബി അഴിയൂർ സെക്ഷനിൽ പ്രത്യേക ഫീഡർ സ്ഥാപിക്കണമെന്ന മുല്ലപ്പള്ളി  മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. ഫീഡർ സ്ഥാപിക്കുമെന്ന് സണ്ണി ജോസഫ് ഉറപ്പ് നൽകി. ഇതിനായി നടപടികൾ എത്രയും പെട്ടെന്ന്  ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സമൂഹത്തെ എല്ലാ തലത്തിലും നേർ വഴിക്ക്  നയിക്കേണ്ട അധ്യാപികമാർ ലഹരി കേസ്സിൽ അറസ്റ്റിലായത്  എറെ ഗൗരവകരമാണ് '. ഇവർ അധ്യാപനം എന്ന മഹൽ പ്രവൃർത്തിക്ക് യോഗ്യരല്ല എന്ന് തെളിയിച്ചിരിക്കുകയാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. അഴിയൂരിൽ ഫീഡർ സ്ഥാപിക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകൾ   മന്ത്രിക്ക് നിവേദനം നൽകി. യു ഡി എഫ് നേതാക്കളായ അഡ്വ ഐ മുസ്സ. സി കെ വിശ്വൻ, സുനിൽ മടപ്പള്ളി, കാവിൽ രാധാകൃഷ്ണൻ , പി ബാബുരാജ് ,ബ വിത്ത് മലോൽ, പ്രദീപ് ചോമ്പാല , ഹാരിസ് മുക്കാളി, കെ അനിൽകുമാർ , ജലജ വിനോദ്, നസീർ വീരോളി, സുബിൻ മടപ്പള്ളി, കെ പി രവീന്ദ്രൻ ,ബ വിത്ത് തയ്യിൽ , പുരുഷു രാമത്ത് , ടി പി സോമൻ എന്നിവർ  ഒപ്പമുണ്ടായിരുന്നു