കനത്ത മഴ: മണ്ടപറമ്പ് കോളനിയിൽ മതിലും കുടിവെള്ള പൈപ്പും തകർന്നു

കനത്ത മഴ: മണ്ടപറമ്പ് കോളനിയിൽ മതിലും കുടിവെള്ള പൈപ്പും തകർന്നു

കനത്ത മഴയെ തുടർന്ന് ചാലക്കര മണ്ടപ്പറമ്പത്ത് കോളനിയിലെ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കരിങ്കൽ മതിൽ ഇടിഞ്ഞുവീഴുകയും കോളനിവാസികൾ ആശ്രയിച്ചിരുന്ന പൊതു ടാപ്പ് പൂർണ്ണമായും തകരുകയും ചെയ്തു. സംഭവ സ്ഥലത്ത് അപകടന സമയത്ത് ആരും ഇല്ലാത്തതിനാൽ ദുരന്തം ഒഴിവായി. പരിസരത്തെ അപകടനിലയിലുള്ള പൊതു കക്കൂസും അതിന്റെ മതിലും അപകടഭീക്ഷണി ഉയർത്തുനുണ്ട്. അപകടാവസ്ഥയെക്കുറിച്ച് ബന്ധപ്പെട്ട അധികൃതർക്കും ജനപ്രതിനിധികൾക്കു നിരവധി തവണ പരാതി നൽകിയിരുന്നെന്ന് നാട്ടുകാർ പറയുന്നു. കോളനിയിലെ പ്രശ്നങ്ങൾക്ക് അടിയന്തിര നടപടി വേണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടു.

കുടിവെള്ള പൈപ്പ് ലൈൻ പുന:സ്ഥാപിക്കാൻ നടപടി സ്വീകരിച്ചെന്ന് റവന്യു അധികൃതർ

കോളനിയിലെ
പാതയോരത്തെ മതിൽ ഇടിഞ്ഞതിനെത്തുടർന്ന് കുടിവെള്ള പൈപ്പ്‌ ലൈൻ തകരാറിലാണെന്നും എത്രയുപ്പെട്ടെന്ന് പൈപ്പ് ലൈൻ പുന: സ്ഥാപിച്ച് തകരാറ് പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മാഹി റവന്യു വകുപ്പ് അധികൃതർ അറിയിച്ചു.