*റോഡരികിലെ ഒളവിലം ചെങ്ങര പറമ്പിന്റെ താഴ്ഭാഗം ഇടിഞ്ഞു വീണു. അപകട ഭീഷണി.*
ചൊക്ലി: റോഡരികിലെ പറമ്പിന്റെ താഴ്ഭാഗം ഇടിഞ്ഞു വീണതിനെ തുടർന്ന് അപകട ഭീഷണിയിലായി നാട്ടുകാർ.
പെരിങ്ങാടി - പള്ളിക്കുനി പൊതുമരാമത്ത് റോഡിൽ ചേരുന്ന രാമുണ്ണി മൊട്ട - അരയാക്കൂൽമുക്ക് റോഡിൽ ചെങ്ങര പറമ്പിലെ താഴ്ഭാഗമാണ് ഇന്നലെ പെയ്ത കനത്ത മഴയിൽ ഇടിഞ്ഞു തുടങ്ങിയത്. ഉയർന്ന് നിൽക്കുന്ന ഭാഗം ഏതു സമയവും നിലംപൊത്താവുന്ന യവസ്ഥയിലാണ്. ഇതു വഴി കടന്നുപോകുന്ന നിരവധി വിദ്യാർത്ഥികളും കാൽ നടയാത്രികർക്കും അപകട സാധ്യത ഏറെയാണ്. ഭീഷണിയുയർന്ന ഈ അവസ്ഥയ്ക്ക് പഞ്ചായത്ത് അധികൃതർ സത്വര നടപടി സ്വീകരിക്കണമെന്നാണ് ജനപക്ഷം.