യു.ഡി.എഫ് സർക്കാർ വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കുന്നെന്ന്: സി.പി.എം മാർച്ച് നടത്തി
ന്യൂമാഹി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച് വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കുന്ന യു ഡി എഫ് സർക്കാർ നിലപാടിനെതിരെ
എൽഡിഎഫിൻ്റെ നേതൃത്വത്തിൽ ന്യൂമാഹി പഞ്ചായത്ത് ഓഫിസിലേക്ക് നടന്ന ബഹുജന മാർച്ച് സിപിഐഎം ജില്ലാ കമ്മിറ്റിയംഗം എം സി പവിത്രൻ ഉദ്ഘാടനം ചെയ്തു .കെ സി ബുദ്ധദാസ് അധ്യക്ഷത വഹിച്ചു .സി പി ഐ ജില്ലാ കൗൺസിൽ അംഗം എം ബാലൻ, അർജുൻ പവിത്രൻ, സി കെ പ്രകാശൻ എന്നിവർ സംസാരിച്ചു