യങ് ഇന്ത്യ പാചക മത്സരം സംഘടിപ്പിച്ചു
മാഹി : സി.ബി.എസ്.ഇ യങ് ഇന്ത്യയുടെ ഭാഗമായി പന്തക്കൽ പിഎംശ്രീ ഐ.കെ കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പാചക മത്സരം സംഘടിപ്പിച്ചു.
ആറാംതരം മുതൽ എട്ടാം തരം വരെയും ഒമ്പതാം മുതൽ പന്ത്രണ്ടാം തരം വരെയും രണ്ടു വിഭാഗങ്ങളിലായിട്ടാണ് മത്സരം സംഘടിപ്പിച്ചത്.ആറാം തരം മുതൽ എട്ടാംതരം വരെയുള്ള വിദ്യാർത്ഥികൾക്ക് സാലഡ്, സാൻവിച്ച്, കനാപ്പേ തുടങ്ങിയ വിഭവങ്ങളിൽ തീ ഉപയോഗിക്കാതെയുള്ള പാചകമായിരുന്നു. ഒമ്പതാം തരം മുതൽ പന്ത്രണ്ടാം തരം വരെയുള്ള വിദ്യാർത്ഥികൾക്ക് ഇന്ത്യൻ , ഏഷ്യൻ, വെസ്റ്റേൺ വിഭാഗങ്ങളിൽ തീ ഉപയോഗിച്ചിട്ടുള്ള പാചകം ആയിരുന്നു. രണ്ടു വിഭാഗങ്ങളിലായി 25 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. യാമിനി പ്രദീപ്,സിജിന കെ , ജെയിംസ് സി ജോസഫ്, ഊർമ്മിള പത്മനാഭൻ, സബീന നാണു, കെ പി സുജീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.