*മാർട്ടിൻ കൊയിലോ നിര്യാതനായി*
മാഹി ആനവാതുക്കൽ ക്ഷേത്രത്തിനു സമീപം നെപ്പോളിയൻ പറമ്പിൽ സെലിൻ വില്ലയിൽ മാർട്ടിൻ കൊയിലോ (53) നിര്യാതനായി. പുതുച്ചേരി സംസ്ഥാന മൈനോരിറ്റി കോൺഗ്രസ്സ് സിക്രട്ടറിയായിരുന്നു. പിതാവ്: പരേതനായ ഫ്രാൻസിസ് കൊയിലോ. മാതാവ്: സെലിൻ ഫ്രാൻസിസ്. ഭാര്യ: ഷൈനി മാർട്ടിൻ. മക്കൾ: മാർട്ടിന കൊയിലോ, ഷൈൻ മരിയ കൊയ്‌ലോ. സഹോദരൻ: ഗോഡ്വിൻ കൊയിലോ. പൊതുദർശനം നാളെ ഉച്ചയ്ക്ക് 12 മണി മുതൽ 2 മണിവരെ മാഹി മേരിമാതാ കമ്മ്യൂണിറ്റി ഹാളിൽ. സംസ്കാരം നാളെ (2/8/26) ഉച്ചയ്ക്ക് 2 മണിക്ക് മാഹി സിമിത്തേരിയിൽ.