ശ്രീ കൊയ്യോട്ട് പുത്തനമ്പലം ശാസ്‌താ ക്ഷേത്രത്തിൽ രാമായണ പ്രശ്നോത്തരി
പള്ളൂർ ഇരട്ടപ്പിലാക്കൂൽ ശ്രീ കൊയ്യോട്ട് പുത്തനമ്പലം ശാസ്‌താ ക്ഷേത്രം മഹാവിഷ്ണു ക്ഷേത്രത്തിൽ ജൂലായ് മാസം 16 മുതൽ രാമായണ പാരായണം നടന്നുകൊണ്ടിരിക്കുകയാണ്. രാമായണ പാരായണത്തോട് അനുബന്ധിച്ച് ആഗസ്റ്റ് 2 ന് ഞായറാഴ്‌ച രാവിലെ 10 മണിക്ക് ക്ഷേത്രത്തിൽ വച്ച് രാമായണ പ്രശ്നോത്തരി നടക്കുന്നു.
പ്രശ്നോത്തരിയിൽ +2 വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാവുന്നതാണ്.
രാമായണമാസം ക്ഷേത്രത്തിൽ എല്ലാ ദിവസവും സമൂഹ അഷ്ടദ്രവ്യ ഗണപതി ഹോമവും, ചൊവ്വ, വെള്ളി ദിവസങ്ങളിൽ സമൂഹ ഭഗവതിസേവയും നടക്കുന്നതാണ്.
ഭക്തജനങ്ങളുടെ സഹകരണവും, സാനിദ്ധ്യവും ,പ്രതീക്ഷിക്കുന്നു.