തൃക്കൈക്കൽ ശിവക്ഷേത്രത്തിൽ ആരോഗ്യ ക്ലാസും രാമായണ ക്വിസ് മത്സരവും ഞായറാഴ്ച

തൃക്കൈക്കൽ ശിവക്ഷേത്രത്തിൽ ആരോഗ്യ ക്ലാസും രാമായണ ക്വിസ് മത്സരവും ഞായറാഴ്ച

കോടിയേരി : തൃക്കൈക്കൽ ശിവ ക്ഷേത്രത്തിലെ രാമായണമാസാചരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് 2 (ഞായറാഴ്ച) വിവിധ പരിപാടികൾ സംഘടിപ്പിക്കും.
രാവിലെ 10.30ന് "പൊതുജനങ്ങളുടെ ആരോഗ്യസംരക്ഷണം" എന്ന വിഷയത്തിൽ  സനീഷ് പാലത്തായി ആരോഗ്യ ക്ലാസ് നയിക്കും. മുഴുവൻ ദേശവാസികളും ക്ലാസിൽ പങ്കെടുക്കണമെന്ന് ക്ഷേത്രഭാരവാഹികൾ അഭ്യർഥിച്ചു.
തുടർന്ന് രാവിലെ 11.30ന് രാമായണ ക്വിസ് മത്സരം നടക്കും. ഏവർക്കും പങ്കെടുക്കാവുന്ന മത്സരത്തിൽ പ്രവേശനം സൗജന്യമാണ്. വിജയികൾക്ക് സമ്മാനങ്ങളും നൽകുമെന്ന് സംഘാടകർ അറിയിച്ചു.