കിണറിൽ കരിഓയിൽ ഒഴിച്ചതായി പരാതി .
കരിയാട് പടന്നക്കരയിലെ മുണ്ടോളിതാഴെക്കുനി രഞ്ജിത്തിൻ്റെ വീട്ടുപറമ്പിലെ ശുദ്ധജല കിണറിലാണ് രാത്രിയുടെ മറവിൽ അജ്ഞാതർ കരി ഓയിൽ ഒഴിച്ചു നശിച്ചിച്ചത് . രജ്ഞിത്തും കുടുംബവും രണ്ട് ദിവസമായി ബാംഗ്ലൂരിലായിരുന്നു . ഇന്ന് കാലത്ത് വന്നപ്പോഴാണ് കിണറിൽ കരിഓയിൽ ഒഴിച്ച നിലയിൽ കണ്ടത് . വർഷങ്ങളായി വാടക വീടുകളിൽ താമസിച്ച രഞ്ജിത്തും കുടുംബവും സാമ്പത്തിക പ്രയാസത്തിനിടയിലും സ്വന്തമായി വീട് എടുത്ത് താമസിച്ചു വരുന്നതിനിടെയാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന ഇത്തരം പ്രവ്യത്തി നടന്നത് . രജ്ഞിത്തിൻ്റെ പരാതി പ്രകാരം പോലീസ് പരിശോധന നടത്തി . വിവരമറിഞ്ഞത് നാട്ടുകാരും കൗൺസിലർ തൃപ്‌തി വിജയകുമാറും സ്ഥലം സന്ദർശിച്ചു .