ഇഞ്ചിനിയർ പി.വി. അനൂപ് സ്മാരക എൻഡോവ്മെന്റ് അമയയ്ക്ക് നൽകി
മാഹി പൊതുമരാമത്ത് വകുപ്പിലെ മുൻ എക്സിക്യൂട്ടീവ് ഇഞ്ചിനീയർ പി.വി.അനൂപിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ ഇഞ്ചിനിയർ പി.വി.അനൂപ് സ്മാരക എൻഡോവ്മെന്റും ക്യാഷ് അവാർഡും ചാലക്കര സ്വദേശിനി എ.അമയയ്ക്ക് നൽകി. ഹയർ സെക്കന്ററി വിഭാഗം ഗണിതത്തിൽ ഏറ്റവും ഉയർന്ന മാർക്ക് നേടുന്ന മാഹിയിലെ സർക്കാർ സ്കൂൾ വിദ്യാർത്ഥിക്ക് വർഷാവർഷം നൽകുന്നതാണ് ഈ എൻഡോവ്മെന്റ്. അഡ്വ.ടി.അശോക് കുമാർ എം.എൽ.എ എൻഡോവ്മെന്റും ക്യാഷ് അവാർഡും വിതരണം ചെയ്തു. റിട്ട.എക്സിക്യൂട്ടീവ് ഇഞ്ചിനീയർ ഒ.പ്രദീപ് കുമാർ, മുൻ കൗൺസിലർ സത്യൻ കേളോത്ത്, മുൻ മുനിസിപ്പൽ കമ്മീഷണർ വിജയൻ, പത്മനാഭൻ മലോൾ, ചെമ്മേരി ജയരാജ്, ഇഞ്ചിനീയർമാരായ ബെന്നി ലാസർ, ദിനേഷ് കുമാർ.എം, പ്രജില ദിനേഷ്, ആർഷവ്, സുജി, സുശാന്ത്, മറ്റ് ബന്ധുമിത്രാദികൾ, സഹപ്രവർത്തകർ എന്നിവരും സന്നിഹിതരായിരുന്നു.
സ്വവസതിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി.