ചാലക്കര റസിഡൻസ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ പരിസര ശുചീകരണം പ്രവർത്തനം സംഘടിപ്പിച്ചു.
മാഹി: ചാലക്കര റസിഡൻസ് വെൽഫെയർ അസോസിയേഷൻ, മയ്യഴി മുനിസിപ്പാലിറ്റിയുടെ ശുചീകരണ വിഭാഗമായ സ്വാന്തനംയുടെ സഹകരണത്തോടെ പരിസര ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു.
ശുചീകരണ പ്രവർത്തനത്തിനിടെ മയ്യഴി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ സ്ഥലം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും പ്രവർത്തകരെ അഭിനന്ദിച്ച് ശുചീകരണ യജ്ഞത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ഏകദേശം 25-ലധികം പേർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. സരോഷ് മുക്കത്ത്, മനോജ് എ., സഹദേവൻ എ., രാമചന്ദ്രൻ, ബാലകൃഷ്ണൻ, ശൈല, സതി, അനുപമ, പ്രസി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.