ബാവിക്ക് സജേഷും ശ്രീനന്ദ് കൃഷ്‌ണയും വിജയികൾ
മാഹി : ഗവ. മിഡിൽ സ്കൂൾ അവറോത്ത് ലോകകപ്പ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് നടത്തിയ പ്രവചന മത്സരത്തിൽ ബാവിക്ക് സജേഷും ശ്രീനന്ദ് കൃഷ്‌ണയും വിജയികൾ ആയി. വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും പങ്കെടുത്ത മത്സരത്തിൽ അഞ്ചാംതരം വിദ്യാർത്ഥിയായ ബാവിക്ക് സജേഷും അധ്യാപകനായ ശ്രീനന്ദ കൃഷ്ണയും മാത്രമാണ് വിജയികളെ പ്രവചിച്ചത്.