വൈദ്യുതി വകുപ്പിലെ നിലവിലെ ഒഴിവുകൾ ഉടൻ നികത്തണം : ഇലക്ട്രിസിറ്റി വർക്കേർസ് യൂണിയൻ (ഐ.എൻ.ടി.യു.സി)

വൈദ്യുതി വകുപ്പിലെ   നിലവിലെ ഒഴിവുകൾ ഉടൻ നികത്തണം : ഇലക്ട്രിസിറ്റി വർക്കേർസ് യൂണിയൻ (ഐ.എൻ.ടി.യു.സി)

മാഹി വൈദ്യുതി വകുപ്പിൽ നിലവിൽ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിൽ ഉടൻ നിയമനം നടത്തണമെന്നും മുടങ്ങി കിടക്കുന്ന പ്രമോഷൻ ഉടൻ നടപ്പിലാക്കണമെന്നും മാഹി ഇലക്ട്രിസിറ്റി വർക്കേർസ് യൂണിയൻ (ഐ.എൻ.ടി.യു.സി)) വാർഷിക ജനറൽ ബോഡി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. പ്രസിഡൻ്റ് കെ.രവീന്ദ്രൻ അധ്യക്ഷനായി. കൗൺസിൽ ഓഫ് സർവ്വീസ് ഓർഗനൈസേഷൻ ചെയർമാൻ കെ.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഹോണററി പ്രസിഡന്റ് മുൻ മന്ത്രി ഇ.വത്സരാജിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ജയിംസ് സി ജോസഫ്, ഇ.വി.പ്രശോഭ്, സി.കെ.സമിൻ, എ.വി.പ്രവീൺ കുമാർ, എ.കെ.ജഗദീശൻ, ശീതൾ ആത്മനാഥ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഇ.വത്സരാജ് (ഹോണററി പ്രസിഡന്റ്), കെ.രവീന്ദ്രൻ (ചെയർമാൻ), ഷൈൻ ഗീത്.എ.കെ (പ്രസിഡന്റ്), ശീതൾ ആത്മനാഥ് (വൈസ് പ്രസിഡന്റ്), സി.കെ.സമിൻ (ജനറൽ സെക്രട്ടറി), ജഗദീശൻ.എ.കെ, റിൻഷ രവീന്ദ്രൻ (ജോ.സെക്രട്ടറി), പ്രവീൺ കുമാർ.എ.വി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.