മയ്യഴി വിമോചന സമര നേതാവ്: ഐ.കെ.കുമാരൻ മാസ്റ്റർ അനുസ്മരണം നടത്തി
മയ്യഴി വിമോചനസമര നേതാവും മുൻ എം.എൽ.എയുമായ ഐ.കെ.കുമാരൻ മാസ്റ്ററുടെ 27ാം ചരമവാർഷിക ദിനം വിവിധ പരിപാടികളോടെ മാഹിയിൽ ആചരിച്ചു. സ്റ്റാച്യു ജംഗ്ഷനിൽ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ പൂർണ്ണകായ പ്രതിമയിലും സി.ഇ.ഭരതൻ, ഐ.കെ.കുമാരൻ മാസ്റ്റർ എന്നി മഹാത്മാക്കളുടെ അർദ്ധകായ പ്രതിമയിലും ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. തുടർന്ന് സ്വവസതിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചനയും അനുസ്മരണവും നടത്തി. ഐ.കെ.കുമാരൻ മാസ്റ്റർ സ്മാരക സൊസൈറ്റി നടത്തിയ അനുസ്മരണ യോഗം ഗാന്ധിയൻ കീഴന്തൂർ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി വൈസ് പ്രസിഡണ്ട് എം.ശ്രീജയൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സിക്രട്ടറി സത്യൻ കേളോത്ത്, ട്രഷറർ ടി.എം.സുധാകരൻ, കെ.മോഹനൻ, കെ.ഹരീന്ദ്രൻ, എം.എ.കൃഷ്ണൻ സംസാരിച്ചു. പി.പി.വിനോദ്, ഉത്തമൻ തിട്ടയിൽ, കെ.വി.ഹരിന്ദ്രൻ, പത്മനാഭൻ പത്മാലയം, പി.കെ.ശ്രീധരൻ മാസ്റ്റർ, കെ.പി.അശോക്, പി.അജയൻ, അൻസിൽ അരവിന്ദ്, സുനിൻ കേളോത്ത് എന്നിവർ നേതൃത്വം നൽകി. ഐ.കെ യുടെ കുടുംബാഗംങ്ങളും സംബന്ധിച്ചു