കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്കെതിരെ ന്യൂ മാഹി ടൗണിൽ സിപിഐഎം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
ലോഡ് ഷെഡ്ഡിങ്ങും പവർ കട്ടും കേരളത്തിൽ വീണ്ടും കൊണ്ടുവന്ന യുഡിഎഫ് ദുർഭരണത്തിൽ പ്രതിഷേധിച്ച് കൊണ്ട് സിപിഐഎം സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം ന്യൂമാഹി ടൗണിൽ നടന്ന പ്രതിഷേധ കൂട്ടായ്മ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. രണ്ട് മാസം കൊണ്ട് യുഡിഎഫ് മന്ത്രിസഭ കേരളത്തിന് ഇരുണ്ട കാലം വീണ്ടും സമ്മാനിച്ചു എന്ന് കാരായി രാജൻ പറഞ്ഞു. എസ്. കെ. വിജയൻ അധ്യക്ഷത വഹിച്ചു. സി. കെ. പ്രകാശൻ സ്വാഗതം പറഞ്ഞു.