അദ്ധ്യാപകർ സമൂഹത്തിന്റെയും വഴികാട്ടികളാവണം: അഡ്വ. അശോക് കുമാർ
മാഹി: മുല്യശോഷണം വന്നു കൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് മാത്രമല്ല, സമൂഹത്തിന് തന്നെയും വഴികാട്ടികളും, മാതൃകയുമായി മാറണമെന്ന് അഡ്വ: ടി. അശോക് കുമാർ എം എൽ എ
മാഹി ശ്രീനാരായണ കോളജ് ഓഫ് എജ്യുക്കേഷനിൽ 2026-28 ബാച്ച് ബി.എഡ്. കോഴ്സിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു എം എൽ എ.
ചെയർമാൻ ഡോ:എൻ.കെ.രാമകൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു.ഡോ: ആന്റണി ഫെർണാണ്ടസ്, ഉത്തമ രാജ് മാഹി, എൻ.കെ. കമലാവതി, സന്തോഷ് ഇല്ലോളിൽ, പി.ജയതിലകൻ, ടി.വി. ശ്രീകുമാർ സംസാരിച്ചു.ഡോ.വി.ആർ. രമ്യ സ്വാഗതവും, കെ.കെ. സൂര്യനന്ദന
നന്ദിയും പറഞ്ഞു.
ചിത്രവിവരണം: അഡ്വ: ടി. അശോക് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.