ഇവിടെ ജലദുരിതമിഷൻ പ്രവൃത്തി നടക്കുന്നു. ജനം സഹിക്കുക.

ഇവിടെ ജലദുരിതമിഷൻ പ്രവൃത്തി നടക്കുന്നു. ജനം സഹിക്കുക.

ഇവിടെ ജലദുരിതമിഷൻ പ്രവൃത്തി നടക്കുന്നു. ജനം സഹിക്കുക.             ജലജീവൻ മിഷൻ അല്ല ജല ദുരിതമിഷനാണ് ഇപ്പോൾ ഈ നാട്ടിൽ നടക്കുന്നത്. മികച്ച രീതിയിൽ താർ ചെയ്ത റോഡുകളിൽ കൂടി ഇപ്പോൾ  നടന്നു പോകാൻ പോലും പറ്റാത്ത അവസ്ഥയാണ്. എന്തിനാണ് ജനങ്ങളുടെ ക്ഷമ വീണ്ടും വീണ്ടും പരീക്ഷിക്കുന്നത്. പൈപ്പിടാൻ കുഴിയെടുത്തയിടങ്ങളിൽ ഗർത്തങ്ങൾ രൂപപ്പെട്ടു കഴിഞ്ഞു. ഇരുചക്ര വാഹനയാത്രക്കാർ വീണു പരിക്കേൽക്കുന്നത് പതിവായി.  പൈപ്പിൽകൂടി വെള്ളം വന്നില്ലെങ്കിലെന്താ പൈപ്പിൻ മുകളിൽകൂടി വെള്ളം ഒഴുകി പോകുന്നത് തന്നെ ഭാഗ്യമല്ലേ. ജനങ്ങളെ ദുരിതത്തിലാക്കുക മാത്രമാണ് ഈ പദ്ധതിയെക്കൊണ്ടുണ്ടായ ഗുണം. രണ്ടുവർഷമായി പൈപ്പിടാൻ കുഴിയെടുത്തിട്ട്. അധികൃതരോട് ചോദിക്കുമ്പോൾ പണ്ടൊരു സിനിമയിൽ അനശ്വരനായ നടൻ കുതിരവട്ടം പപ്പു പറയുന്ന പോലെയാണ് മറുപടി ഇപ്പം ശരിയാക്കിത്തരാം   എന്തൊരു ബോറാണിത്. കാലമെത്ര കഴിഞ്ഞു. പറഞ്ഞ വാക്ക് പാലിക്കാൻ ഉദ്യോഗസ്ഥ സമൂഹത്തിനോ കോൺട്രാക്‌ടർമാർക്കോ സാധിച്ചിട്ടില്ല. ഗ്രാമീണ റോഡുകളുടെ വലതുവശം ഒരാൾക്കും ഇടതുവശം മറ്റൊരാൾക്കും കരാർ കൊടുത്തിട്ടുമാണ് പ്രവൃത്തി നടത്തിയത്. ഇടതുവശത്തെ കോൺട്രക്‌ടാർമാരെ കാണുമ്പോൾ മറുവശത്ത് മറ്റൊരാളാണ് കോൺട്രാക്ടർമാരാണെന്നാണ് മറുപടി. ഏറ്റവുമൊടുവിൽ  മെയ് 26 നകം കുഴികൾ റീ സ്‌റ്റോർ ചെയ്ത് സഞ്ചാരയോഗ്യമാക്കുമെന്നായിരുന്നു മറുപടി. മെയ് 26 ഇന്നാണല്ലോ. എന്നു ചോദിച്ചാൽ . എന്നാ പിന്നെ ശരിയാക്കുമെന്നായി.  എന്തുകൊണ്ടാണ് ജനം ഇത്രയും ദുരിതത്തിലായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ അധികാരികൾക്ക് സാധിക്കാതെ പോകുന്നത്. എന്തുകൊണ്ടാണ് നാട്ടുകാർക്ക് ഒരുപാട് ഗുണകരമാണെന്ന് പറഞ്ഞ് നടപ്പിലാക്കിയ പദ്ധതി  ജനദ്രോഹപരിപാടിയായിട്ട് ആർക്കും ഒരു കുലുക്കവും ഇല്ലാത്തത്. അധികാരം എല്ലാകാലത്തും മത്ത് പിടിപ്പാക്കുന്നതായതുകൊണ്ട് ഈ മത്തും കെട്ടഴിയുന്ന കാലം വരും. ജനം വിഡ്‌ഢികളാണെന്ന വിശ്വാസം മൂഢൻമാരുടേതാണ്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നവർ പുനർചിന്ത നടത്തുന്നതാണ് ഉചിതം. ഓഫീസുകളിലിരിക്കുന്നവർ കൃത്യമായി ജോലിയെടുത്താൽ കരാറുകാർ കൃത്യമായി അവരുടെ ജോലിയും നിർവഹിക്കാൻ തയ്യാറാകും. ടൈംപാസിന് ജോലി ചെയ്യുന്നവരോട് ദുരിതമനുഭവിക്കുന്നവർക്ക് ഒന്നും പറയാനില്ല. ജനം ദുരിതത്തിലാണ്.  ജലജീവൻ മിഷൻ പദ്ധതിക്കുവേണ്ടി കുഴിയെടുത്തവർ കുഴിയടക്കാനും ബാധ്യസ്ഥരാണ്. അത് മറന്നു പോവരുത്.  ജലജീവൻ മിഷൻ പദ്ധതി  പ്രദേശത്തിൻ്റെ ജലക്ഷാമം പരിഹരിക്കാൻ ലക്ഷ്യമാക്കി നടപ്പിലാക്കിയ പദ്ധതിയാണെന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്. അത് നാട്ടുകാർക്ക് ജലദുരിത മിഷനാക്കി മാറ്റരുത് .