പനമരം മുറിക്കാൻ വന്ന നഗരസഭ അധികൃതരും പോലീസും ആച്ചുവിൻ്റെ പിടിവാശിക്കു മുമ്പിൽ ഭയന്ന് പിൻമാറി

പനമരം മുറിക്കാൻ വന്ന നഗരസഭ അധികൃതരും പോലീസും ആച്ചുവിൻ്റെ പിടിവാശിക്കു മുമ്പിൽ ഭയന്ന്  പിൻമാറി

പാനൂർ നഗരസഭ അധികൃതരും പോലീസും പനമരം മുറിക്കാൻ വന്നെങ്കിലും  കരിയാട് പടന്നക്കരയിലെ  ഹാജിറ എന്ന  ആച്ചു വിൻ്റെ പിടിവാശിക്കു മുമ്പിൽ ഭയന്ന്  പിൻമാറി . കഴിഞ്ഞ ഒരാഴ്ച മുമ്പ്  ഉണ്ടായ  ശക്തമായ  മഴയിലും കാറ്റിലുമാണ്  പടന്നക്കരയിലെ  കിഴക്കയിൽ ദിനചന്രൻ്റെ  വീട്ടിലേക്ക്  അയൽവാസിയായ  ഹാജിറയുടെ  വീട്ടിലെ പനമരം പൊട്ടിവീണത് . 2021 മുതൽ  അയൽവാസിയായ  ഹാജിറയോട്  പല തവണ മുറിക്കാൻ പറഞ്ഞെങ്കിലും  ചെയ്യാത്തതിനാൽ  നഗരസഭക്കും , റവന്യൂ  അധികാരികൾക്കും  ദുരന്തനിവാരണ  അതോറിറ്റിക്കും  2022 മുതൽ പരാതി കൊടുത്തിരുന്നു . നഗരസഭ  സിക്രട്ടറിക്ക്  മരം മുറിച്ചു മാറ്റാൻ  സബ്ബ് കലക്ടറുടെ നിർദേശമുണ്ടെങ്കിലും  ചെയ്തിരുന്നില്ല . മരം പൊട്ടിവീണ ശേഷം ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥനായ  ദിനചന്ദ്രൻ  വീണ്ടും പരാതിയുമായി  അധികൃതരെ സമീപിച്ചതിനു  ശേഷമാണ് ഇപ്പോൾ നടപടിയുമായി  പോലീസും നഗരസഭ അധികൃതരും  മുറിക്കാൻ  എത്തിയതും  ഹാജിറയെ ഭയന്ന് മടങ്ങിയതും