മാഹി കോളേജ്: ദേശീയ അംഗീകാരം നേടിയവർക്ക് അനുമോദനം നാളെ
പുതുച്ചേരി ക്ലൈമറ്റ് സ്കോളർ അവാർഡ് ജേതാവും പുതുച്ചേരിയെ പ്രതിനിധീകരിച്ച് ഡൽഹിയിൽ വികസിത് ഭാരത് യൂത്ത് പാർലമെന്റിൽ പങ്കെടുത്ത് ദേശീയ അംഗീകാരം കരസ്ഥമാക്കിയ മാഹി മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജ് ബിരുദ വിദ്യാർത്ഥി വീണാധാരി ധനിജിത്തിന് അനുമോദനം നൽകുന്നു.
നാളെ (ജൂലൈ 16) രാവിലെ 10 മണിക്ക് കോളേജ് സെമിനാർ ഹാളിൽ വെച്ച് മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസിന്റെ അദ്ധ്യക്ഷതയിൽ
നടക്കുന്ന അനുമോദന ചടങ്ങിന്റെ ഉദ്ഘാടനം അഡ്വ.ടി.അശോക് കുമാർ എം.എൽ.എ നിർവ്വഹിക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ:കെ.കെ.ശിവദാസൻ അറിയിച്ചു.