ഫ്രഞ്ച് ദേശീയദിനം: മാഹിയിലും ആഘോഷം

ഫ്രഞ്ച് ദേശീയദിനം: മാഹിയിലും ആഘോഷം

മയ്യഴിയിലെ ഫ്രഞ്ച് പൗരന്മാരുടെ സംഘടനയായ യൂണിയൻ ഡെസ് ഫ്രാൻസിസ് ദേ മാഹിയുടെ ആഭിമുഖ്യത്തിൽ ഫ്രാൻസിന്റെ ദേശീയദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സെന്റ് തെരേസ ബസിലിക്ക പരിസരത്തെ ജീൻ ഡി ആർക്കിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയശേഷം ടാഗോർ പാർക്കിലെ മറിയാന്റെ പ്രതിമയിൽ പുഷ്പ ചക്രം സമർപ്പിച്ചു. തുടർന്ന് നടന്ന യോഗത്തിൽ വെച്ച് ഈ വർഷം ഫ്രഞ്ച് സ്കൂളിൽ നിന്ന് ബ്രെവെ പരീക്ഷ വിജയിച്ച വിദ്യാർഥികളെ ആദരിച്ചു. അഡ്വ.ടി.അശോക് കുമാർ എം.എൽ.എ കാഷ് അവാർഡും ഉപഹാരവും നൽകി. സംഘടനാ ഭാരവാഹികളായ പനങ്കണ്ടി ബാലകൃഷ്ണൻ, വല്ലസെങ്ങ് ഉഷാകുമാരി, പ്രജിത്ത്, വൈശാഖ്, സരോഷ്, കമല, റോസമ്മ, പ്രമീള, മനസ്വതി എന്നിവർ നേതൃത്വം നൽകി.