*മാഹി നഴ്‌സിങ് കോളേജിന് നൂറുശതമാനം വിജയം*

മാഹി: മദർ തെരേസ പോസ്റ്റ് ഗ്രാജുവേറ്റ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസിന് കീഴിലുള്ള നഴ്‌സിങ് കോളേജിലെ ഒന്നാം വർഷ പരീക്ഷയിൽ എല്ലാ വിദ്യാർത്ഥികളും ഉയർന്ന മാർക്കുകളോടെ വിജയിച്ച് നൂറുശതമാനം വിജയം കൈവരിച്ചു.

2025 ഒക്ടോബർ 13-ന് ആരംഭിച്ച ആദ്യ ബാച്ചിലെ വിദ്യാർത്ഥികളാണ് മികച്ച വിജയം നേടിയത്. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കഠിനാധ്വാനത്തിന്റെയും ആത്മാർഥമായ പരിശ്രമത്തിന്റെയും ഫലമാണ് ഈ നേട്ടമെന്ന് പ്രിൻസിപ്പൽ ഡോ. ഡി. കവിത അറിയിച്ചു.

മാഹിയിൽ നഴ്‌സിങ് കോളേജ് യാഥാർഥ്യമാക്കാൻ നേതൃത്വം നൽകിയ മാഹി അഡ്മിനിസ്ട്രേഷനും ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്കും പിന്തുണ നൽകിയ മുഴുവൻ അധ്യാപകർക്കും ഈ വിജയം സമർപ്പിക്കുന്നതായി വിദ്യാർത്ഥികൾ അറിയിച്ചു.