മുൻ മാഹി മുനിസിപ്പൽ കമ്മീഷണർ എം. കെ. സുരേന്ദ്രൻ നിര്യാതനായി
മാഹി: റിട്ട. ഫിഷറീസ് വകുപ്പ് ഓഫീസറും മുൻ മാഹി മുനിസിപ്പൽ കമ്മീഷണറുമായിരുന്ന എം. കെ. സുരേന്ദ്രൻ (80) നിര്യാതനായി.
ഫിഷറീസ് വകുപ്പിൽ ദീർഘകാലം സേവനമനുഷ്ഠിച്ച അദ്ദേഹം പിന്നീട് മാഹി മുനിസിപ്പൽ കമ്മീഷണറായും പ്രവർത്തിച്ചു.
ഭാര്യ: ഭാഗ്യം (റിട്ട. സിവിൽ സപ്ലൈസ് ഓഫീസർ).
മക്കൾ: ഭവ്യ വിനോദ്, സപ്ന സുബ്രഹ്മണ്യൻ (ഇരുവരും യു.കെ.).
സഹോദരങ്ങൾ: ശശിധരൻ (പരേതൻ), വത്സരാജ്, സരള, പുഷ്പ, വിനോദ്.
സംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് പോണ്ടിച്ചേരിയിൽ നടക്കും.