ജവഹർ ബാൽ മഞ്ച്: വിജയികളെ അനുമോദിച്ചു

ജവഹർ ബാൽ മഞ്ച്: വിജയികളെ അനുമോദിച്ചു

ജവഹർ ബാൽ മഞ്ച് ചാലക്കര ആറാം വാർഡ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ വിജയം നേടിയവരെയും വിവിധ തലങ്ങളിൽ വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും  അനുമോദിച്ചു. വിജയികൾക്കുള്ള ഉപഹാര സമർപ്പണവും നടത്തി. അനുമോദന യോഗം മയ്യഴി നഗരസഭ മുൻ കൗൺസിലർ സത്യൻ കേളോത്ത് ഉദ്ഘാടനം ചെയ്തു. ജവഹർ ബാൽ മഞ്ച് മാഹി ബ്ലോക്ക് പ്രസിഡണ്ട് ആഷ്‌വിൻ വിനീത് അദ്ധ്യക്ഷത വഹിച്ചു. മുൻ അസി. ലേബർ ഇൻസ്പെക്ടർ കെ.മനോജ് കുമാർ മുഖ്യ ഭാഷണം നടത്തി. മയ്യഴി നഗരസഭ മുൻ വൈസ് ചെയർമാൻ പി.പി.വിനോദ്, കെ.വി.ഹരീന്ദ്രൻ, എം.എ. കൃഷ്ണൻ, സന്ദിവ്.കെ.വി, ജവഹർ ബാൽ മഞ്ച് മാഹി കോഡിനേറ്റർ മൂഹമ്മദ് മുബാഷ്, കണ്ണൂർ ജില്ല സിക്രട്ടറി ശ്വേത.കെ.വി, ആൻറിൻ റജി സംസാരിച്ചു.