പ്രോജക്ട് ഓഫീസ് ഉദ്ഘാടനം ചെയ്തു; വിദ്യാ മൈത്രി വിജയികളെ ആദരിച്ചു

പ്രോജക്ട് ഓഫീസ് ഉദ്ഘാടനം ചെയ്തു; വിദ്യാ മൈത്രി വിജയികളെ ആദരിച്ചു

പള്ളൂർ: സബർമതി ട്രസ്റ്റിന്റെ പ്രോജക്ട് ഓഫീസ് മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ഡോ. മഹേഷ് പള്ളൂർ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ പന്ത്രണ്ടാം വാർഡ് മുൻ കൗൺസിലർ വടക്കൻ ജനാർദ്ദനൻ, ബിജെപി മാഹി മണ്ഡലം പ്രസിഡന്റ് പ്രബീഷ് കുമാർ കെ., തേജസ് റെസിഡന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഒ. ഷൈനി ഷൈജിത്ത്, മൂന്നങ്ങാടി പുലരി സാംസ്കാരിക കേന്ദ്രം സെക്രട്ടറി വിജേഷ് ടി. എന്നിവർ സംസാരിച്ചു.

വിക്സിത് ഭാരത് യൂത്ത് പാർലമെന്റിൽ മാഹിയെ പ്രതിനിധീകരിച്ച ചാലക്കരയിലെ വീണാധരി ധഞ്ജിത്ത്, കുസാറ്റ് പ്രവേശന പരീക്ഷയിൽ വിജയം നേടിയ കെവിൻ അച്ചുത് ടി.പി., പ്ലസ് ടു പരീക്ഷയിൽ വിവിധ സ്ട്രീമുകളിൽ ഒന്നും രണ്ടും സ്ഥാനം നേടിയ മാഹിയിലെ വിദ്യാർഥികൾ, എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച ഭിന്നശേഷിക്കാർ, സിംഗിൾ പാരന്റുമാരുടെ മക്കൾ, സബർമതി ട്രസ്റ്റ് അംഗങ്ങളുടെ മക്കൾ, ശ്രീ കുറുമ്പ ടീം എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ലോക വയോജന ചൂഷണ വിരുദ്ധ ബോധവത്കരണ ദിനത്തോടനുബന്ധിച്ച് ഏരീസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സംഘടിപ്പിച്ച 'വിദ്യാ മൈത്രി' മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും എം.എൽ.എ വിതരണം ചെയ്തു.

ട്രസ്റ്റ് ട്രഷറർ സാജൻ പള്ളൂർ ആമുഖപ്രഭാഷണം നടത്തി. ട്രസ്റ്റ് വൈസ് ചെയർപേഴ്സൺ ആഷാലത പി.പി. സ്വാഗതവും ജോയിന്റ് സെക്രട്ടറി നന്ദിയും രേഖപ്പെടുത്തി.