ഡോ: സന്ദീപ് ശ്രീധരനെ കലാഗ്രാമം ആദരിച്ചു
മാഹി: വിദഗ്ധനായ ഒരു ഡോക്ടർക്ക്, പ്രൊഫഷണൽ യോഗ്യതക്കുമപ്പുറം മാനുഷിക മൂല്യങ്ങളും അത്യന്താപേക്ഷിതമാണെന്നും, നിരന്തര പഠനവും,ആശയവിനിമയ ശേഷിയും അനിവാര്യമാണെന്നും പ്രമുഖ പ്രഭാഷകനും, നാടൻ കലാ ഗവേഷകനുമായ കെ.കെ. മാരാർ അഭിപ്രായപ്പെട്ടു
ലണ്ടൻ ,എഡിൻബറോ എന്നിവിടങ്ങളിൽ നിന്നായി ഫെല്ലോഷിപ്പും. , അന്തർദേശീയ അവാർഡുകളും നേടിയ പ്രമുഖ വൃക്കരോഗ വിദഗ്ധൻ ഡോ: സന്ദീപ് ശ്രീധരന് മലയാള കലാഗ്രാമത്തിൽ നൽകിയ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.കെ. മാരാർ.
അസീസ് മാഹി അദ്ധ്യക്ഷത വഹിച്ചു കെ.കെ. മാരാർ ഉപഹാര സമർപ്പണം നടത്തി ഡോ: മഹേഷ് മംഗലാട്ട് ,ഡോ .എ. വത്സലൻ , ചാലക്കര പുരുഷു സംസാരിച്ചു ഡോ: സന്ദീപ് ശ്രീധരൻ മറുമൊഴി രേഖപ്പെടുത്തി. പി.ജയരാജൻ സ്വാഗതവും, പ്രശാന്ത് ഒളവിലം നന്ദിയും പറഞ്ഞു