പുതുച്ചേരിയിൽ എൻ.ഡി.എ സഖ്യ സർക്കാർ ഉടൻ നിലം പതിക്കും: മുൻ മുഖ്യമന്ത്രി വി. നാരായണസ്വാമി
പുതുച്ചേരിയില എൻ.ഡി.എ സഖ്യത്തിലെ അധികാര തർക്കവും വകുപ്പു വിഭജനത്തിലെ പ്രശ്നങ്ങളും കാരണം ഭരണ സ്തംഭനം തുടരുകയാണ്. എൻ.ആർ. കോൺഗ്രസ് - ബി.ജെ.പി സഖ്യസർക്കാർ അധികകാലം നിലനിൽക്കില്ലെന്നും ഉടൻ നിലം പൊത്തുമെന്നും മുൻ മുഖ്യമന്ത്രി വി. നാരായണസ്വാമി പറത്തു. സർക്കാർ അധികാരത്തിലെത്തിയിട്ട് രണ്ട് മാസം പിന്നിട്ടിട്ടും വകുപ്പു വിഭജനമോ സ്പീക്കർ തിരെഞ്ഞെടുപ്പോ നടത്താതെ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അഞ്ചുമാസത്തോളമായി റേഷൻ അരി വിതരണം മുടങ്ങിയിട്ട്. എല്ലാ വകുപ്പുകളിലും അഴിമതിയും സ്വജനപക്ഷപാതവുമാണ് നടക്കുന്നത്. എൻ.ആർ. കോൺഗ്രസും ബി.ജെ.പിയും തമ്മിൽ നടക്കുന്ന അധികാര തർക്കം കാരണം ജനങ്ങൾ ഈ സഖ്യത്തെ തള്ളിയിരിക്കയാണ്.
എല്ലാ പാർട്ടികളെയും ഉൾക്കൊണ്ട് മികച്ച രീതിയിൽ ഭരണം നടത്തുന്ന തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യിൽ നിന്ന് ഭരണപാഠങ്ങൾ ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ പരാജയത്തെക്കുറിച്ച് കോൺഗ്രസ് ആത്മപരിശോധന നടത്തുമെന്നും തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് പാർട്ടി ആസ്ഥാനത്ത് തമിഴ്‌നാട് മന്ത്രിമാരെ സ്വാഗതം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു നാരായണ സ്വാമി.