ഒ.പി.രാഘവൻ - മയ്യഴി സ്വാതന്ത്ര്യത്തിനു മുൻപും പിൻപും പോരാടിയ ആതുര സേവന രംഘത്തെ ഉത്തമ കമ്യൂണിസ്റ്റ് .

ഒ.പി.രാഘവൻ - മയ്യഴി സ്വാതന്ത്ര്യത്തിനു മുൻപും പിൻപും പോരാടിയ ആതുര സേവന രംഘത്തെ ഉത്തമ കമ്യൂണിസ്റ്റ് .

മയ്യഴി സ്വാതന്ത്രത്തിനു മുൻപും പിന്നീടും ജനങ്ങളുടെ ജീവിത ക്ലേശങ്ങളിൽ ഒരു താങ്ങായി പ്രവർത്തിച്ച ഉത്തമ കമ്യൂണിസ്റ്റായിരുന്നു ഒ.പി.രാഘവൻ എന്ന് അദ്ദേഹത്തിൻ്റെ ഇരുപത്താറാം ചരമവാർഷികത്തിൽ മുഖ്യ അനുസ്മരണഭാഷണം നടത്തിക്കൊണ്ട് പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകൻ കെ.പി.സുനിൽകുമാർ അഭിപ്രായപ്പെട്ടു.

മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതി നടത്തിയ അനുസ്മരണ സമ്മേളനത്തിൽ ക്ലബ്ബ് പ്രസിഡൻ്റ് കെ.സി നിഖിലേഷ് അദ്ധ്യക്ഷം വഹിക്കുകയും സിക്രട്ടറി അടിയേരി ജയരാജൻ സ്വാഗതവും കെ.എം ബാലൻ നന്ദിയും പറഞ്ഞു.

നൗഷാദ് ചാലക്കര,ഹാരിസ് പരന്തിരാട്ട്, മുഹമ്മദ് അലി .സി ..എ , ജയബാലു, ശ്രീകുമാർ ഭാനു എന്നിവർ ഒ.പി.രാഘവനെ അനുസ്മരിച്ചു