ആലി സ്കൂളിൽ സംസ്ഥാനത്തെ ആദ്യ എ.ഐ. ലാബ് തുറന്നു

ആലി സ്കൂളിൽ സംസ്ഥാനത്തെ ആദ്യ എ.ഐ. ലാബ് തുറന്നു

മാഹി: സ്ഥാപിതമായ നാൾ തൊട്ട് ഇന്നേവരെ മുഴുവൻ വിദ്യാർത്ഥികൾക്കുംഉന്നത വിജയം സമ്മാനിക്കുന്ന

പള്ളൂർ ആലി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പുതുച്ചേരി സംസ്ഥാനത്താദ്യമായി

ഒന്നാം തരം മുതൽ ഒൻപതാംതരം വരെ എ.ഐ. ലാബ് സംവിധാനം ഏർപ്പെടുത്തിയത് മാതൃകയാണെന്ന് അഡ്വ.ടി.അശോക് കുമാർ എം എൽ എ അഭിപ്രായപ്പെട്ടു.

ക്രിയാസ് പാർക്കിന്റെ സ്റ്റം ആന്റ് ഇന്നോവേഷൻ ലാബുകൾ റോബോട്ടിക് സ് , എ.ഐ. മിഷ്യൻലേണിങ്ങ് ,ഡിസൈൻ തിങ്കിങ്ങ്, ഇന്റർനെറ്റ് ഓഫ് തിങ്ക്സ്, ഡ്രോൺ, ത്രിഡി പ്രിന്റിങ്ങ് എന്നിവയുൾപ്പെട്ടതാണ്.

 പോണ്ടിച്ചേരിയിൽ പ്രത്യേകിച്ച് മയ്യഴിയിലെ ആദ്യത്തെ സ്കൂൾതല സ്കിൽ ഇന്നൊവേഷൻ ലാബുകളിൽ ഒന്നായി മാറുകയാണ് ആലി സ്കൂളിലെ ലാബെന്ന്

 എം എൽ എ പറഞ്ഞു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, റോബോട്ടിക്സ്, ഡ്രോൺസ്, 3-ഡി പ്രിന്റിംഗ്, ഡിസൈൻ തിങ്കിംഗ്, ഇന്റർനെറ്റ് ഓഫ് തിങ്സ് തുടങ്ങിയവ ഇവിടെ സജ്ജമാണ്.

ഇതൊരു സാധാരണ സാങ്കേതിക ലാബ് മാത്രമല്ല, വിദ്യാർത്ഥികൾക്കായി രൂപകൽപ്പന ചെയ്ത സമഗ്രമായ ഇന്നൊവേഷൻ ഇക്കോസിസ്റ്റമാണ്. ഹാൻഡ്സ്-ഓൺ ഉപകരണങ്ങൾ, പുസ്തകങ്ങൾ, ഘടനാപരമായ കരിക്കുലം, ഗൈഡഡ് പ്രോജക്ടുകൾ, ഇന്നൊവേഷൻ പ്രവർത്തനങ്ങൾ, പ്രായോഗിക പരിശീലനം, സർട്ടിഫിക്കേഷൻ അടിസ്ഥാനത്തിലുള്ള പഠന അവസരങ്ങൾ എന്നിവ ക്ലാസ് ഒന്നു മുതൽ ക്ലാസ് 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുണ്ട്. അക്കാദമിക് പഠനത്തോടൊപ്പം ഭാവിയിൽ ആവശ്യമായ സാങ്കേതിക കഴിവുകളും പ്രശ്നപരിഹാര ശേഷിയും വളർത്തിയെടുക്കുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം.

ലാബിലൂടെ വിദ്യാർത്ഥികൾക്ക് സൃഷ്ടിപരമായി ചിന്തിക്കാനും, യഥാർത്ഥ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും, മാതൃകകൾ നിർമ്മിക്കാനും, പുതിയ സാങ്കേതികവിദ്യകൾ : മനസ്സിലാക്കാനും, സ്വയം ഇന്നൊവേറ്റ് ചെയ്യാനുമുള്ള ആത്മവിശ്വാസം നേടാനും അവസരം ലഭിക്കും. വിദ്യാഭ്യാസം ഇന്ന് പാഠപുസ്തകങ്ങളിലും പരീക്ഷകളിലും മാത്രം ഒതുങ്ങുന്നഒന്നല്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമേഷൻ, റോബോട്ടിക്സ്, മറ്റ് വളർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നിവ ലോകത്തെ വേഗത്തിൽ മാറ്റിമറിക്കുന്ന കാലഘട്ടത്തിൽ, കുട്ടികളെ ഭാവിക്കായി സജ്ജരാക്കുക എന്നത് അനിവാര്യമാണെന്ന് എം എൽ എ പറഞ്ഞു.. ഈ സ്കിൽ ആൻ്റ് ഇന്നൊവേഷൻ ലാബ് അതിനായുള്ള പ്രായോഗികവും ദീർഘദർശിയുമായ ഒരു മുന്നേറ്റവുമാണെന്ന് അദ്ദേഹം ചുണ്ടിക്കാട്ടി

മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജിംഗ് ഡയറക്ടർ പ്രദീപ് കുവ്വ ആമുഖഭാഷണം നടത്തി. പ്രധാനാധ്യാപിക കെ ഷജിന സ്വാഗതം പറഞ്ഞു.

ക്രിയാസ് പാർക്ക് ഡയറക്ടർമാരായ ടി പി റിലെഷ്, ടി എ ഷിംജ, ഓപ്പറേഷൻസ് മാനേജർ പി എം അർജുൻ, കെ സജിന സംബന്ധിച്ചു.

 പ്രധാനാധ്യാപിക കെ ഷജിന സ്വാഗതം പറഞ്ഞു.

ചിത്രവിവരണം: അഡ്വ..ടിഅശോക് കുമാർ എ.ഐ. ലാബ് ഉദ്ഘാടനം ചെയ്യുന്നു.