*യാത്രയയപ്പ് നൽകി*

*യാത്രയയപ്പ് നൽകി*

മാഹി ഗവ: ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സർവ്വീസിൽ നിന്നും വിരമിച്ച സീനിയർ നേഴ്‌സിംങ് ഓഫീസർ പി.ശാലിനി, ഡ്രസ്സർ കെ.സുരേന്ദ്രൻ, വാർഡ് അറ്റൻ്റെൻ്റ് എൻ.ശകുന്തള എന്നിവർക്ക് യത്രയയപ്പ് നൽകി. യാത്രയയപ്പ് യോഗം മുൻ സെക്രട്ടറി കെ.എം.പവിത്രൻ ഉദ്ഘാടനം ചെയ്തു. എൻ.മോഹനൻ അധ്യക്ഷത വഹിച്ചു. കെ.അജിതകുമാരി, സി.എച്ച്.വസന്ത സംസാരിച്ചു. ഉപഹാരങ്ങളും നൽകി. വി.പി.മുബാസ് സ്വാഗതവും. പി.പി.സിസൺ നന്ദിയും പറഞ്ഞു.