*വന മഹോത്സവം നടത്തി*
മാഹി കൃഷി വകുപ്പിൻ്റെയും വനം വന്യ ജീവി വകുപ്പിൻ്റെയും ആഭിമുഖ്യത്തിൽ ചാലക്കര ഇന്ദിരാ ഗാന്ധി പോളിടെക്നിക് കോളേജിൽ വനമഹോത്സവം നടത്തി. വൃക്ഷത്തൈ നട്ട് കൊണ്ട് വന മഹോത്സവം അഡ്വ.ടി.അശോക് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഫ്ലോസി മാനുവൽ, പ്രിൻസിപ്പൽ ശാന്തി, കൃഷി ഓഫീസർ കെ.റോഷ് സംസാരിച്ചു. വയനാട് വൈൽഡ് ലൈഫ് അസിസ്റ്റൻ്റ് രാഹുൽ രവീന്ദ്രൻ വിദ്യാർത്ഥികൾക്ക് മര സംരക്ഷണം, വനനിയമങ്ങൾ എന്നിവയെക്കുറിച്ച് ക്ലാസ്സെടുത്തു. ക്യാമ്പസിൽ ഫല വൃക്ഷ തൈകൾ നടുകയും വിദ്യാർഥികൾക്കാവശ്യമായ വൃക്ഷ തൈ വിതരണവും നടന്നു.