ജപ മ്യൂസിക്ക്: വാർഷികാഘോഷം നടത്തി
മാഹി ജപ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്കിന്റെ പന്ത്രണ്ടാം വാർഷികാഘോഷം മാഹി പ്രസ്സ് ക്ലബ്ബിലെ സി.എച്ച്.ഗംഗാധരൻ ഹാളിൽ കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. അഡ്വ.ഇ.നാരായണൻ നായർ അദ്ധ്യഷത വഹിച്ചു. രാജ്കുമാർ, പ്രേംകുമാർ, ആനന്ദൻ പുതുപ്പണം, സി.രേഷ്മ, സുരേഷ് ബാബു സംസാരിച്ചു. തുടർന്ന് സംഗീതജ്ഞൻ യു.ജയൻ മാസ്റ്ററും ശിഷ്യരും അവതരിപ്പിച്ച സംഗീത പരിപാടികളും അരങ്ങേറി.