ലീഡർ കെ.കരുണാകരൻ ജന്മദിനം ആചരിച്ചു
ചെമ്പ്ര വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ കേരള മുഖ്യമന്ത്രി ലീഡർ കെ.കരുണാകരന്റെ 108ാം ജന്മദിനം വിവിധ പരിപാടികളൊടെ ആചരിച്ചു. പുഷ്പാർച്ചനയും നടത്തി. ജന്മദിന സംഗമം വാർഡ് കോൺഗ്രസ് പ്രസിഡന്റ് ഭാസ്ക്കരൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. എം.പി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ജിജേഷ് കുമാർ ചാമേരി, ശശിഭൂഷൻ കെ.അനിൽ കുമാർ, ദേവദാസൻ.ടി എന്നിവർ സംസാരിച്ചു. രാമചന്ദ്രൻ പി സ്വാഗതവും അജിതൻ സി നന്ദിയും പറഞ്ഞു. ജന്മദിനത്തിന്റെ ഭാഗമായി പ്രവർത്തകർ ഇടവഴികൾ ശുചികരിച്ചു. മധുര പലഹര വിതരണവും നടത്തി.