മാക്കുനി ചമ്പാട് മണ്ടോളയിൽ ക്ഷേത്രത്തിൻ്റെ ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനത്തിനർഹനായത് പന്തക്കൽ പോലീസ് സ്റ്റേഷനിലെ അസി.സബ് ഇൻസ്പെക്ടർ വി.കെ. സുജിത്ത്

മാക്കുനി ചമ്പാട് മണ്ടോളയിൽ   ക്ഷേത്രത്തിൻ്റെ ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനത്തിനർഹനായത് പന്തക്കൽ പോലീസ് സ്റ്റേഷനിലെ അസി.സബ് ഇൻസ്പെക്ടർ വി.കെ. സുജിത്ത്

മാക്കുനി ചമ്പാട് മണ്ടോളയിൽ   ക്ഷേത്രത്തിൻ്റെ  വികസന ധനശേഖരണാർഥം നടത്തി വരുന്ന സമ്മാന പദ്ധതിയുടെ ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനത്തിനർഹനായത് പന്തക്കൽ പോലീസ് സ്റ്റേഷനിലെ അസി.സബ് ഇൻസ്പെക്ടർ വി.കെ. സുജിത്ത് . സമ്മാനാർഹമായ നമ്പർ: 1308-രണ്ടാം സമ്മാനമായ  എയർ കണ്ടീഷണർ തോട്ടുമ്മലിലെ ജിനിഷയ്ക്ക് ലഭിച്ചു.( കൂപ്പൺ നമ്പർ:1547) മൂന്നാം സമ്മാനം വാഷിംങ്ങ് മെഷീൻ നേടിയത്  ചമ്പാട് ഓവുപാലം രുചി തട്ടുകടയിലെ വിനോദാണ്..( കൂപ്പൺ നമ്പർ: 1108)
    ഇന്നലെ രാവിലെ ക്ഷേത്രം രക്ഷാധികാരി എൻ.ഉണ്ണി മാസ്റ്ററുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്.തുടർന്ന് നടന്ന ചടങ്ങിൽ എസ്.ഐ. സുജിത്ത് മകൾ മൈനിക യോടൊപ്പമെത്തി തനിക്ക് ലഭിച്ച ആൾട്ടോ കാറിൻ്റെ താക്കോൽ ക്ഷേത്ര ഭാരവാഹികളിൽ നിന്ന് ഏറ്റുവാങ്ങി - തുടർന്ന്  മറ്റു സമ്മാനാർഹരും സമ്മാനം ഏറ്റു വാങ്ങി