ആവേശവായ്പ്പോടെ ലോകകപ്പ് ഫുട്ബോളിനെ വരവേറ്റ് വിദ്യാർഥികൾ
പള്ളൂർ : ഫിഫ ലോകകപ്പ് മത്സരങ്ങൾക്ക് ആവേശാരവങ്ങളുമായി
പള്ളൂർ കസ്തൂർബ ഗാന്ധി വിദ്യാലയം. മയ്യഴിയിലെ പ്രശസ്ത ഫുട്ബോൾ കോച്ച് മുഹമ്മദ് സലിം ആദ്യഗോളടിച്ചു കൊണ്ട് പടിപാടികൾ ഉദ്ഘാടനം ചെയ്തു. എച്ച് എം ഇൻ ചാർജ് ഷമീദ വി.പി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി തുഷാര സി നന്ദിയും പറഞ്ഞു. കായിക അധ്യാപിക വിദ്യ ടീച്ചറുടെ നേതൃത്വത്തിൻ വിദ്യാർഥികളുടെ വിവിധ കായിക പരിപാടികളും അരങ്ങേറി.