പുതുച്ചേരി ഗവൺമെന്റ് എംപ്ലോയീസ് വെൽഫെയർ സംഘ് മാഹിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

പുതുച്ചേരി ഗവൺമെന്റ് എംപ്ലോയീസ് വെൽഫെയർ സംഘ് മാഹിയുടെ സംഘടനാ വിപുലീകരണ യോഗം നടന്നു. ആർ.എസ്.എസ് ഉത്തരമേഖല സഹകാര്യ വാഹക് പി.പി. സുരേഷ് ബാബു യോഗം ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ. സംഘ് കേരള സംസ്ഥാന ട്രഷറർ സജീവൻ.സി മുഖ്യഭാഷണം നടത്തി. വിജിൻ അച്ചമ്പത്ത് അധ്യക്ഷത വഹിച്ചു. കെ.ടി.സത്യൻ മസ്ദൂർ ഗീതം ആലപിച്ചു. ഇ.രാജേഷ്, സുസ്മിത.പി.കെ, രാജേഷ് ചക്കമ്പത്ത് സംസാരിച്ചു.
പുതിയ ഭാരവാഹികളായി വിജിൻ അച്ചമ്പത്ത് (പ്രസിഡന്റ്), സുസ്മിത.പി.കെ, സനീഷ് (വൈസ് പ്രസിഡന്റ്), രാജേഷ് ചക്കമ്പത്ത് (ജനറൽ സെക്രട്ടറി), കൃപേഷ്.കെ.വി, ജിതേഷ് പടിക്കലക്കണ്ടി (ജോ: സെക്രട്ടറി), പി.ജനീഷ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.