*ജീവനക്കാരുടെ ലീവ് സറണ്ടർ പുന:സ്ഥാപിക്കുക*
കൂത്തുപറമ്പ്:എയ്ഡഡ് സ്ക്കൂൾ മിനി സ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ തലശ്ശേരി ജില്ലാ വിദ്യാഭ്യാസ യോഗം ശനിയാഴ്ച കൂത്തുപറമ്പ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ ബഹുമാനപ്പെട്ട അസോസിയേഷൻ സംസ്ഥാന ട്രഷറർ ശ്രീ. ഗോപീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ലാസ് ഫോർജീവനക്കാരുടെ ലീവ് സറണ്ടർ ആ നുകൂല്യം പുന:സ്ഥാപിക്കുക ഭിന്നശേഷി നിയമപ്രകാരം അംഗീകാരം ലഭിക്കാത്ത ഒരു തസ്തിക മാത്രമുള്ള യുപി സ്ക്കൂളിലെ ഒ എമാരുടെ നിയമനവും മറ്റ് അനധ്യാപക നിയമനങ്ങളും അംഗീകരിക്കുക പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ചു കൊണ്ട് പഴയ പെൻഷൻ പദ്ധതിയായ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി പുന:സ്ഥാപിക്കുക പന്ത്രണ്ടാം ശമ്പള പരിഷ്കരണം നടപ്പിലാക്കാനുള്ള നടപടികൾ സ്വീകരിക്കുക ശമ്പളത്തിലെ അപാകതകൾ പരിഹരിക്കുക കേന്ദ്ര ജീവനക്കാർക്ക് തുല്യമായി സംസ്ഥാന ജീവനക്കാർക്കും ഡി എ ക്ഷാമബത്ത അനുവദിക്കുക മെഡിക്കൽ ഇൻഷൂറൻസ് പദ്ധതിയായ മെഡിസെപ്പ്കുടുതൽ കാര്യക്ഷമമാക്കാൻ ചികിത്സ ചെലവുകൾ പൂർണ്ണമായി അനുവദിക്കുക പെൻഷൻ പ്രായം ഉയർത്തുക എന്നീ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് തലശ്ശേരി ജില്ലാ കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു യോഗത്തിൽ അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡണ്ട് മാരായ എ രാജേഷ് കുമാർ , ജതീന്ദ്രൻ കുന്നോത്ത്, റവന്യൂ ജില്ലാ പ്രസിഡണ്ട് സന്തോഷ് വി കരിയാട്, ജില്ലാ ട്രഷർ സന്തോഷ് കുമാർ പി , രാജീവൻ പി , ജഗതീഷ് കെ , ഇസ്മയിൽ ടി പി, ജയേഷ് ശിവപുരം, ഫസൽപി പി എന്നിവർ സംസാരിച്ചു യോഗത്തിൽ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി മനോജ് കെ.വി സ്വാഗതവും വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് ഷിജു എകെ അധ്യക്ഷതയും വഹിച്ചു ജില്ലാവൈസ് പ്രസിസണ്ട്സുനീഷ് ടി എം നന്ദി പറഞ്ഞു.