സ്റ്റേറ്റ് റിസോഴ്‌സ് സെന്‍റര്‍, കേരളം

സ്റ്റേറ്റ് റിസോഴ്‌സ് സെന്‍റര്‍, കേരളം എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജിന് കീഴില്‍ സംഘടിപ്പിക്കുന്ന വിവിധ സര്‍ട്ടിഫിക്കറ്റ് / ഡിപ്ലോമ / അഡ്വാന്‍സ്ഡ് ഡിപ്ലോമ പ്രോഗ്രാമുകളുടെ 2026 ജൂണ്‍ സെഷനിലെ പരീക്ഷകള്‍ക്ക് അപേക്ഷിക്കുന്നതിന് https://app.srccc.in/studentLogin ലിങ്കിലൂടെ കഴിയും. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 2026 ജൂലൈ 18 ആണ്. അവസാന തീയതിക്കുശേഷം 500 രൂപ ഫൈനോടുകൂടി ജൂലൈ 22 വരെയും 1000 രൂപ സൂപ്പര്‍ ഫൈനോടുകൂടി ജൂലൈ 24 വരെയും പരീക്ഷാ ഫാറം സ്വീകരിക്കുന്നതാണ്. ജൂലൈ 24 ന് ശേഷം വരുന്ന പരീക്ഷാ ഫാറങ്ങള്‍ സ്വീകരിക്കുന്നതല്ല. ഫൈന്‍ ഒഴിവാക്കുന്നതിനും സാങ്കേതിക പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും മുന്‍കൂട്ടി അപേക്ഷിക്കുക. 2024 ന് മുൻപ് എസ്. ആർ. സി. കമ്മ്യൂണിറ്റി കോളേജ്  പ്രോഗ്രാമുകളിൽ ചേർന്നവർ 1250 രൂപ റീ-രജിസ്ട്രേഷൻ ഫീ എക്സാമിനേഷൻ ഫീസിനോടൊപ്പം അടക്കേണ്ടതാണ്: എസ് ആർ സി