വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാർഹിക സിലിണ്ടർ നിരക്കിൽ മാറ്റമില്ല

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാർഹിക സിലിണ്ടർ നിരക്കിൽ മാറ്റമില്ല

രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ തൂക്കം വരുന്ന വാണിജ്യ സിലിണ്ടറിന്റെ വിലയിൽ 183 രൂപയുടെ കുറവാണ് വരുത്തിയിട്ടുള്ളത്.

അതേസമയം സാധാരണക്കാരായ ഉപഭോക്താക്കൾ ഉപയോഗിക്കുന്ന ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വിലയിൽ ഇത്തവണ യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ല. പുതിയ വില വ്യത്യാസം വാണിജ്യ മേഖലയിലുള്ളവർക്ക് വലിയ ആശ്വാസമാകും.