കോൺഗ്രസ്സ് നേതാവ് ഐ.അരവിന്ദനെ അനുസ്മരിച്ചു
കോൺഗ്രസ് നേതാവും, മുൻ മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടുമായ ഐ.അരവിന്ദനെ അനുസ്മരിച്ചു. മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.മോഹനൻ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ രമേശ് പറമ്പത്ത് മുഖ്യ ഭാഷണം നടത്തി. പി.സി.സി ജന:സെക്രട്ടറി സത്യൻ കേളോത്ത്, പി.പി.വിനോദൻ, കെ.ഹരീന്ദ്രൻ, പി.ടി.സി.ശോഭ, പി.പി.ആശാലത സംസാരിച്ചു.