അടൽജി സേവാ ട്രസ്റ്റിന്റെ ആംബുലൻസ് ഗവർണർ ഫ്ലാഗ് ഓഫ് ചെയ്തു

അടൽജി സേവാ ട്രസ്റ്റിന്റെ ആംബുലൻസ് ഗവർണർ ഫ്ലാഗ് ഓഫ് ചെയ്തു

മാഹി: അടൽജി സേവാ ട്രസ്റ്റിന്റെ പുതിയ ആംബുലൻസ് പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാസനാഥൻ ഫ്ലാഗ് ഓഫ് ചെയ്തു. മാഹി മുൻസിപ്പൽ മൈതാനത്ത് നടന്ന ചടങ്ങിൽ ഗവർണർ ട്രസ്റ്റ് അംഗം കെ. എം. തൃജേഷിന് ആംബുലൻസിന്റെ താക്കോൽ കൈമാറി.
പൊതുജനങ്ങൾക്ക് അടിയന്തര സാഹചര്യങ്ങളിൽ സമയബന്ധിതമായ ആരോഗ്യസഹായം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ട്രസ്റ്റ് ആംബുലൻസ് സേവനം ആരംഭിച്ചത്.
ട്രസ്റ്റ് പ്രസിഡന്റ് ദിനേശൻ അംഗവളപ്പിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രബീഷ് കുമാർ, ട്രഷറർ കെ. വിമൽ, ട്രസ്റ്റ് അംഗം , മഗ്‌നീഷ് മഠത്തിൽ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു. ആംബുലൻസ് സേവനം മാഹിയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകുമെന്നും ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ കരുത്ത് പകരുമെന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.