ആയൂർവേദ മെഡിക്കൽ കോളേജ്: അപേക്ഷ ക്ഷണിച്ചു
പുതുച്ചേരി സർക്കാർ സ്ഥാപനമായ മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിൽ കൗമാരഭൃത്യ വകുപ്പിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്‌തികയിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമും അനുബന്ധ വിവരങ്ങളും www.rgamc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ജൂലൈ 17 വരെ അപേക്ഷ സമർപ്പിക്കാമെന്ന് കോളേജ് പ്രിൻസിപ്പാൾ അറിയിച്ചു.