ദമാം വാഹനാപകടത്തിൽ മരിച്ച പെരിങ്ങാടി സ്വദേശി മുഹമ്മദ് സജീമിന്റെ മൃതദേഹം സൗദിയിൽ സംസ്കരിക്കും
സൗദി അറേബ്യയിലെ ദമാമിൽ ദഹ്റാൻ ജുബൈൽ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട ന്യൂ മാഹി പെരിങ്ങാടി അണ്ണാകൊട്ടന്റവിട അൽ റാസിൽ മുഹമ്മദ് സജീമിന്റെ മൃതദേഹം ദമാമിൽ തന്നെ സംസ്കരിക്കും. ഇതുമായി ബന്ധപ്പെട്ട നിയമനടപടികൾ ദമാമിൽ പുരോഗമിക്കുകയാണ്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സജീമും ഇദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായ കണ്ണപുരം സ്വദേശി ശ്രീലേഷും സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വാഹനം വന്നിടിച്ച് അപകടമുണ്ടായത്. ഇരുവരും അപകടസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. നീണ്ട വർഷങ്ങളായി പ്രവാസിയായ സജീമിന്റെ അപ്രതീക്ഷിത വിയോഗം പെരിങ്ങാടി നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.