ലോഹിതദാസിനെ അനുസ്മരിച്ചു

ലോഹിതദാസിനെ അനുസ്മരിച്ചു

മാഹി :  പ്രശസ്ത സിനിമാ സംവിധായകൻ പപ്പൻ നരിപ്പറ്റയുടെ " സിനിമയോടൊപ്പം"  പുസ്തകത്തിൻ്റെ പ്രകാശനത്തോടനുബന്ധിച്ച് മാഹി ശ്രീരഞ്ജിനി കലാക്ഷേത്രയിൽ സെമിനാർ സംഘടിപ്പിച്ചു. "ലോഹിതദാസ് സിനിമകളിലെ കുടുംബ ബന്ധങ്ങൾ, " എന്ന വിഷയത്തിൽ നടന്ന സെമിനാർ ചലച്ചിത്ര സംവിധായകൻ പപ്പൻ നരിപ്പറ്റ ഉദ്ഘാടനം ചെയ്തു. മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു അധ്യക്ഷനായി. കവിയും തിരക്കഥാകൃത്തുമായ ഉഷാന്ത് താവത്ത് മുഖ്യ ഭാഷണം നടത്തി. ജയിംസ് സി ജോസഫ്, കവി ആനന്ദ് കുമാർ പറമ്പത്ത്, ആർട്ടിസ്റ്റ് കെ.പ്രേമൻ എന്നിവർ സംസാരിച്ചു. സംവിധായകൻ എം.ജി. രഞ്ചിത്ത് സ്വാഗതവും, പ്രശസ്ത നർത്തകി കലാക്ഷേത്ര പ്രിയ രഞ്ചിത്ത് നന്ദിയും പറഞ്ഞു.