ജസീന്ത ആൻ്റണി അന്തരിച്ചു
മയ്യഴി: പാറക്കലിലെ സെൻ്റ് ഫ്രാൻസിസ് കുടുംബ യൂണിറ്റ് അംഗം ജസീന്ത ആൻ്റണി (62) അന്തരിച്ചു. ഭർത്താവ് മുൻ പെട്രോൾ പമ്പ് ജീവനക്കാരൻ പരേതനായ ആൻ്റണി ദാസൻ. മക്കൾ: അജിൻ ആൻ്റണി (ബെംഗളൂരു), അജനാ ആൻ്റണി (സൗദി) മരുമകൻ: വിനേഷ് ജോൺ. സഹോദരങ്ങൾ: മാർഷൽ ഫെർണാണ്ടസ്, ആൽഫ്രഡ് ഫെർണാണ്ടസ്. പരേതയുടെ ഭൗതീക ശരിരം രാവിലെ സഹോദരനായ മാർഷൽ ഫർണാണ്ടസിൻ്റെ ചൂടിക്കോട്ട മദ്രസയ്ക്ക് സമീപമുള്ള ചീനിക്കാംപൊയിൽ ലുള്ള ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്ക്കാരം ഇന്ന് പകൽ 3 ന് മാഹി ബസലിക്ക സെമിത്തേരിയിൽ.