*ഐ.അരവിന്ദൻ അനുസ്മരണം നടത്തി*
മാഹി: ഐ.കെ.കുമാരൻ മാസ്റ്റർ സ്മാരക സൊസൈറ്റിയുടെ പ്രസിഡണ്ടും മയ്യഴിയിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലയിൽ നിസ്വാർത്ഥ സേവനത്തിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച ധീരനായ നേതാവുമായിരുന്ന ഐ.അരവിന്ദന്റെ ആകസ്മികമായ വിയോഗത്തിൽ അനുശോചിച്ചു കൊണ്ട് അനുസ്മരണ യോഗം നടത്തി. ഐ.കെ.കുമാരൻ മാസ്റ്റർ സ്മാരക സൊസൈറ്റിയുടെ നേതൃത്വത്തിൽ മാഹി സർവ്വിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗം അഡ്വ.ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി വൈസ് പ്രസിഡണ്ട് എം.ശ്രീജയൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡെപ്യൂട്ടി സ്പീക്കർ പി.കെ. സത്യാനന്ദൻ, മുൻ എം.എൽ.എ രമേശ് പറമ്പത്ത്, വടക്കൻ ജനാർദ്ദനൻ, സത്യൻ കേളോത്ത്,
അഡ്വ.എൻ.കെ. ഇന്ദ്രപ്രസാദ്, ടി.ഇബ്രാഹിം കുട്ടി, വി.ഉണ്ണി മാസ്റ്റർ, ചാലക്കര പുരുഷു, ഉത്തമരാജ് മാഹി, പി.സി.ദിവാനന്ദൻ മാസ്റ്റർ, ടി.എം.സുധാകരൻ,, കെ.ഹരീന്ദ്രൻ, സി.വി.രാജൻ മാസ്റ്റർ, അഡ്വ.എ.പി.. അശോകൻ, ആനന്ദ് കുമാർ പറമ്പത്ത്, അലീക്ക, പി.സി. ദീവാനന്ദൻ മാസ്റ്റർ, കീഴന്തുർ പത്മനാഭൻ, സി.കെ. ജയറാം, ഷാജി പിണക്കാട്ട്, പി.കെ.ശ്രീധരൻ മാസ്റ്റർ, എം.എ. കൃഷ്ണൻ സംസാരിച്ചു